സമദർശിനി ഷാർജ, ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി

">

ദുബൈ : സമദർശിനി ഷാർജ, ലേബർ ക്യാമ്പ് സന്ദർശനവും ഇഫ്താർ കിറ്റ് വിതരണവും നടത്തി * പുണ്ണ്യമാസത്തിൽ സമദർശിനി ഷാർജയുടെ നേതൃത്വത്തി ൽ ഷാർജ സജ്ജയിലുള്ള ലേബർ ക്യാമ്പ് സന്ദർശനവും, തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ എഴുനൂറോളം ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ്‌ സി. എ. ബാബു, ജനറൽ സെക്രട്ടറി വി.ടി. അബൂബക്കർ, വൈസ് പ്രസിഡന്റ്‌ പ്രവീൺ രാജ്, വിനോദ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സമദർശിനി മാനേജിങ് കമ്മറ്റി അംഗങ്ങളായ അബ്ദുൽ സലാം, ജേക്കബ്, ശ്രീകുമാർ, അനിൽ വാരിയർ, മുബാറക് ഇമ്പാറക്, വർഗീസ്, സാദിക്ക് അലി, ജയകുമാർ, ഭദ്രൻ, അമർലാൽ, അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. വനിതാ ഫോറം പ്രസിഡന്റ്‌ ലതാ അനിൽ, രാജി ജേക്കബ്, കവിതാ വിനോദ്, ബാലവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ട്രെഷറർ സേവിയർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors