Header 1 vadesheri (working)

സായി മന്ദിരത്തിൽ ഷിർദ്ദി സായിബാബ സമാധിദിനം ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ . ഷിർദ്ദിസായിബാബയുടെ 104- മത് സമാധിദിനം വിപുലമായ ചടങ്ങുകളാെടെ ഗുരുവായൂർ സായിമന്ദിരത്തിൽ ആഘോഷിച്ചുഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മഹാസമാധി പുണ്യതിഥി സദസ്സ് ഉദ്ഘാടനം ചെയ്തു. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി ഉണ്ണി വരച്ചു സമർപ്പിച്ച -അഭയഹസ്ത സായി- പുർണ്ണകായ എണ്ണഛായാചിത്രം ദിനേശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ചടങ്ങിൽ തിരുവമ്പാടി ദേവസ്വം പ്രസിഡന്റൊയി തിരഞ്ഞെടുക്കപ്പെട്ട സുന്ദർ മേനോൻ, സംവിധായകൻ വിജീഷ്മണി, ചിത്രകാരൻ ഡാവിഞ്ചി ഉണ്ണി ,മ ണ്ഡലചിത്രകലാ രംഗത്തെ മികവിന് വന്ദന മാക്കത്ത് എന്നിവരെ പുരസ്ക്കാരവും പൊന്നാടയും നൽകി ആദരിച്ചു.

Second Paragraph  Amabdi Hadicrafts (working)

വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ രേണുക ശങ്കർ , നിർവ്വഹിച്ചു. ബാലൻ സൗപർണിക , അരുൺ നമ്പ്യാർ, ഹേന ബാഹുലേയൻ, ഡോ. അഞ്ജു രജിത്ത് എന്നിവർ സംസാരിച്ചു.
വിദ്യാരംഭം, സമാധി പൂജ, പൂമൂടൽ എന്നിവയും നടന്നു.

വിദ്യാർത്ഥികൾക്കായി ചിത്രരചനാ , പുരാണ പ്രശ്നോത്തരി, ഗീത ചൊല്ലൽ, എന്നിവയുടെ മത്സരങ്ങളും നടന്നു.