Post Header (woking) vadesheri

മണ്ഡല കാലത്തിനായി ശബരിമല നട തുറന്നു ,മേൽശാന്തിമാർ ചുമതലയേറ്റു .

Above Post Pazhidam (working)

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു . സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾനടന്നത് . നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് മുൻ മേൽശാന്തി അഗ്നി പകർന്നു തുടർന്ന് പതിനെട്ടാം പടിക്ക് താഴെ എത്തിയ നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി യെ കൈ പിടിച്ചു സന്നിധാനത്തേക്ക് ആനയിച്ച് പതിനെട്ടാം പടി കയറ്റി . രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക

Ambiswami restaurant

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ.

പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ഹരിവരാസനം പാടി നട അടച്ച ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കി. രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് വ്യക്തമാക്കി.

Second Paragraph  Rugmini (working)

ശബരിമലയിൽ ഈ സീസണിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്.

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ 9497990033 എന്ന നമ്പറിൽ വിളിക്കണം. ആവശ്യമുള്ളവർക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്‍പിയുടെ ഓഫീസ് അറിയിച്ചു.

Third paragraph

ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫി ന്‍റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.