ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ദില്ലി: ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഹർജികളിൽ നവംബർ 11 ന് ശേഷം വാദം കേൾക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ശബരിമലയിലെ സംഘര്‍ഷാവസ്ഥയും അടിയന്തിരസാഹചര്യവും കണക്കിലെടുത്ത് ഉടന്‍ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി നേരത്തെ പരിഗണിക്കേണ്ടതില്ലെന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വ്യക്തമാക്കി.
ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുന്നുണ്ട്. നട തുറക്കുമ്പോള്‍ സംസ്ഥാനത്തെമ്പാടും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നാം തീയതി മുതല്‍ വനിതാ പൊലീസടക്കം 1500 പൊലീസുകാരെ വിന്യസിക്കും