ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ നടപടിയില്ലെന്ന് പെൺകുട്ടി

ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെനനും പെണ്‍കുട്ടി ആരോപിച്ചു. ഇനി മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാനാണ് തീരുമാനം തിരുവനനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസപിക്ക് നല്‍കിയത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്‍റെ ആവശ്യത്തിന് നാലു തവണ തിരുവനന്തപുരത്തേക്ക് പോയി.കാട്ടാക്കട മജിസ്ട്റ്റേിനു മുന്നില്‍ രഹസ്യമൊഴിയും നല്‍കി. പ്രതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി.പാര്‍ട്ടിയില്‍ നിന്ന് സഹായം ഉണ്ടായില്ലെനന് മാത്രമല്ല പലരും സ്വഭാവഹത്യ നടത്തുകയാണ്. ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിക്കാനുളള മാനസികാവസ്ഥ ഇനിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors