Header

മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.

കടയ്ക്കലിലെ ഇയാളുടെ വീട്ടിൽ വച്ചായിരുന്നു വെടിയേറ്റത്. ഇയാള്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസിൽ സുജിത് ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.

Astrologer

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഔദ്യോഗികമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.