Header 1 = sarovaram
Above Pot

റഫാൽ , റിലയൻസിെൻറ പങ്ക് വ്യക്തമാക്കണം : സുപ്രീം കോടതി

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ  വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ കരാർ തുകയും വിമാനങ്ങളുടെ വിലയും മറ്റ് വിശദാംശങ്ങളും സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.  ഇടപാടിൽ റിലയൻസിെൻറ പങ്ക് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

മുൻ ധനമന്ത്രി യശ്വന്ത് സിൻഹ,അരുൺ ഷൂരി എന്നിവ നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിമാനത്തിെൻറ ഉപയോഗവും എയർഫോഴ്സിന് റഫാൽ ജെറ്റ് ആവശ്യമുണ്ടോയെന്ന കാര്യവും ചോദ്യം ചെയ്യപ്പെട്ടില്ല എന്ന് വാദം കേൾക്കവെ കോടതി അഭിപ്രായെപ്പട്ടു.

Astrologer

വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹരജിക്കാരനെ അറിയിക്കാനാവില്ലെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നൽനാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹരജിക്കാർക്ക് ലഭ്യമാക്കാനും കോടതി നിർദേശിച്ചു. റഫാല്‍ സംബന്ധിച്ച ഹരജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും

Vadasheri Footer