Header 1 vadesheri (working)

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ല : മുഖ്യ മന്ത്രി

Above Post Pazhidam (working)

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തോൽവി സർക്കാറിനെതിരായ ജനവിധിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഫലം സി.പി.എമ്മിന്‍റെ ബഹുജന പിന്തുണക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല.
തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നു. തിരിച്ചടി താത്കാലികം മാത്രമാണ്. ഇത് സ്ഥായിയായ തോൽവിയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

First Paragraph Rugmini Regency (working)

ശബരിമല വിഷയം ഇടതുപക്ഷത്തിെൻറ പരാജയത്തിന് കാരണമായിട്ടില്ല. ശബരിമല ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നു. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോയി. അതുകൊണ്ട് അത്തരം വാദങ്ങളിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസർക്കാരും ചെയ്തത്. കേന്ദ്രസർക്കാരിനും അതിൽ വേറെ വഴിയുണ്ടായിരുന്നില്ല.  രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സർക്കാരിന്‍റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാനായില്ല. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാണ് കഴിയുകയെന്ന് ഒരു വിഭാഗം ചിന്തിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ കാരണമായി. രാഹുല്‍ കേരളത്തില്‍ വന്നത് പരാജയഭീതി കൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Second Paragraph  Amabdi Hadicrafts (working)

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ശൈലീ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ‘എന്‍റെ ശൈലി ഇത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് എന്‍റെ ശൈലിയിലൂടെയാണ്. അത് മാറില്ല’.- എന്നായിരുന്നു മറുപടി. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു