വറതച്ചൻറെ ശ്രാദ്ധം ജൂൺ എട്ടിന്

">

ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻറെ ശ്രാദ്ധം അടുത്ത മാസം എട്ടിന് ആചരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15000ഓളം പേർക്ക് ശ്രാദ്ധ സദ്യ നൽകും. ജൂൺ ഒന്ന് മുതൽ വൈകീട്ട് ആറിന് ദിവ്യബലിയും പ്രത്യേക തിരുകർമങ്ങളുമുണ്ട്. ജൂൺ ആറിന് ഫല വൃക്ഷ വിപണന മേള, ഏഴിന് വിളംബര റാലി എന്നിവ നടക്കും. എട്ടിന് രാവിലെ 10.30ന് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻറെ കാർമികത്വത്തിൽ അനുസ്മരണ ബലി, കബറിടത്തിൽ ഒപ്പീസ്, അന്നിദ എന്നിവ നടക്കും. വികാരി ഫാ. റാഫേൽ മുത്തുപീടിക ശ്രാദ്ധ സദ്യ വെഞ്ചരിക്കും. കുട്ടികൾക്ക് ചോറൂണുമുണ്ട്. ശ്രാദ്ധ ദിനത്തിൽ ഇടവകയുടെ പരിസരത്തുള്ള ഏഴ് ആശുപത്രികളിൽ നടക്കുന്ന ഡയാലിസിസുകളുടെ ചിലവ് പള്ളി നൽകും. വികാരി ഫാ. റാഫേൽ മുത്തുപീടിക, ഫാ. ആൻറോ രായപ്പൻ, ജനറൽ കൺവീനർ എം.കെ. പോൾസൻ, പബ്ലിസിറ്റി കൺവീനർ സജി റോയ് വടക്കൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors