Above Pot

ഗുരുവായൂരിൽ ഹർത്താൽ പൂർണം , പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ഗുരുവായൂർ : ശബരിമല കർമ്മ സ മതി ആഹ്വാനം ചെയ്ത ഹർത്താൽ ക്ഷേത്ര നഗരിയിൽ പൂർണമായിരുന്നു . സ്വാകാര്യ വാഹനനങ്ങളും വിവാഹ പാർട്ടിക്കാരുടെ വാഹനങ്ങളും ക്ഷേത്ര നഗരിയിലേക്ക് എത്തിയിരുന്നു . 19 വിവാഹങ്ങൾ ഇന്ന് ക്ഷേത്ര നടയിൽ നടന്നു . 210 കുട്ടികൾക്ക് ചോറൂണും ക്ഷേത്രത്തിൽ നടന്നു . കടകൾ അടഞ്ഞു കിടന്നെങ്കിലും ഭക്തർക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് അനുഗ്രഹമായി .വൈകീട്ട് മൂന്നര വരെ ഭക്ഷണം നൽകി ഏകദേശം ഒൻപതിനായിരത്തോളം ഭക്ഷണം കഴിച്ചതായി ക്ഷേത്രം ഡി എ ശങ്കുണ്ണി രാജ് പറഞ്ഞു .രാവിലെ 10 മണി വരെ പ്രഭാത ഭക്ഷണമായി ഉപ്പുമാവും ചായയും നൽകിയിരുന്നു .