മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു.

">

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം മുതല്‍ അദേഹം ചികിത്സയിലായിരുന്നു. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്. ഇന്ന് എ.ഡി. തിവാരിയുടെ ജന്മദിനമായിരുന്നു.

ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും തിവാരി മുഖ്യമന്ത്രിയായി. രണ്ടു സംസ്ഥാനങ.ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവാണ് അദേഹം. മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും 87-88 കാലത്ത് ധനകാര്യമന്ത്രിയുമായിരുന്നു. 2007-2009 കാലത്ത് ആന്ധ്ര%്രദേശ് ഗവര്‍ണറായിരുന്നു. ഗവര്‍ണറായിരിക്കെ 86-ാം വയസില്‍ ലൈംഗീകാപവാദത്തെതുടര്‍ന്ന് സ്ഥാനം രാജിവെയ്ക്കുകയുണ്ടായി. എന്നാൽ ലൈംഗീക ആരോപണം ഉന്നയിച്ച ആളെ എണ്‍പത്തെട്ടാം വയസില്‍ എന്‍ ഡി തിവാരി വിവാഹം കഴിച്ചു . തന്റെ പിതാവാണ് എന്‍ ഡി തിവാരി എന്ന് സുപ്രീം കോടതിയില്‍ ഡി എന്‍ എ ടെസ്റ്റിലൂടെ തെളിയിച്ച രോഹിത് ശേഖറിന്റെ അമ്മ ഉജ്വല ശര്‍മയെയാണ് തിവാരി വിവാഹം ചെയ്തത് . ലഖ്‌നൌവില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ മകന്‍ രോഹിത് ശേഖറും വിവാഹത്തിന് സാക്ഷിയായിരുന്നു. രോഹിതിന്റെ പിതൃത്വം നിഷേധിച്ച തിവാരി കോടതിയില്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് നടത്തി ഡല്‍ഹി ഹൈക്കോടതി രോഹിത് തിവാരിയുടെ മകന്‍ തന്നെ എന്ന് കണ്ടെത്തി. വര്‍ഷങ്ങള്‍ വിവാദത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രോഹിത് തന്റെ മകനാണ് എന്ന് തിവാരി പരസ്യമായി സമ്മതിച്ചത്. ഉജ്വല ശര്‍മയും നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. തിവാരിയുടെ ആദ്യഭാര്യ സുശീല സന്‍വാള്‍ 1993 ലാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors