ഹൈക്കോടതിയുടെ ഇടപെടൽ കാരണം ശബരിമലയിൽ വികസനം നടക്കുന്നില്ല : മന്ത്രി കടകം പള്ളി സുരേന്ദ്രൻ
ഗുരുവായൂര്‍: ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്ത സ്ഥിതിയാണെന്നും ശബരിമലയിൽ വികസനം നടക്കണമെങ്കിൽ ഹൈക്കോടതി കനിയണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ . ഗുരുവായൂര്‍ ദേവസ്വം ഇതര ക്ഷേത്രങ്ങള്‍ക്കുള്ള 2018-19-ലെ ധനസഹായ വിതരണവും, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം കെ.ജി ആന്റ് പ്രി സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ പല സമിതികൾ ആണ് ഉള്ളത് ഇതിനിടയിൽ പെട്ട് പണം ചിലവഴിക്കാൻ പറ്റാത്ത സ്ഥിതിയാണ് .ശബരിമലയുടെ സമഗ്ര വികസനത്തിനായി 783-കോടിരൂപ ഈ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും, അതിന്റെ നാലില്‍ ഒരുഭാഗം പോലും ശബരിമലയിൽ ചിലവഴിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, മന്ത്രി കൂട്ടിച്ചേർത്തു
പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വികസനത്തിനായി ദേവസ്വം നല്‍കിയ നിവേദനം കേന്ദ്രം പൂര്‍ണ്ണമായും പരിഗണയ്ക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മന്ത്രി, പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായി ഗുരുവായൂര്‍ ക്ഷേത്രം മാറുമെന്നും അഭിപ്പായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഇതര ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണം, ചെമ്പഴന്തി ട്രസ്റ്റ് മഠാധിപതി ശുഭാനന്ദ സ്വാമിയ്ക്കാണ് ആദ്യ സഹായ വിതരണം നടത്തിയത്. കേരളത്തിലെ 610-ക്ഷേത്രങ്ങള്‍ക്കായി രണ്ടുകോടി, തൊണ്ണൂറ്റൊമ്പതുലക്ഷവും, അനാഥാലയങ്ങള്‍ക്കായി 25-ലക്ഷം രൂപയും, അന്യോന്യത്തിനായി ഒരുലക്ഷം രൂപയുമുള്‍പ്പടെ മൂന്നേകാല്‍കോടി രൂപയാണ് ദേവസ്വം ധനസഹായമായി നല്‍കിയത്.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു യോഗത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്. വി. ശിശിര്‍, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. പ്രീതി, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി തുടങ്ങിയവര്‍ സംസാരിച്ചു.