ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം 19 ന്

ഗുരുവായൂർ : ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ജൂൺ 19 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7 ന് ലയൺസ് ഓഫീസിൽ വെച്ച് ലയൺ ജോർജ്ജ് മുറേലി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ പ്രഭാകരൻ നായർ അധ്യക്ഷത വഹിക്കും. 2019 -20 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് സി.ഡി ജോൺസൺ, സെക്രട്ടറി കെ.കെ ജയരാജ്, ട്രഷറർ സി.എഫ് വിൻസെന്റ് എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായ എം ശിവദാസൻ, പി.എസ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായി എൻ ശിവശങ്കരൻ എന്നിവരെയും തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.ഡി ജോൺസൺ, സി.എഫ് വിൻസെന്റ് , പി.എസ് ചന്ദ്രൻ, കെ.കെ ജയരാജ് എന്നിവർ പങ്കെടുത്തു