ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ ആഗസ്റ്റ് മാസത്തിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യും.

">

ഗുരുവായൂര്‍: ‘പ്രസാദ്’ പദ്ധതിയിൽ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ ആഗസ്റ്റ് മാസത്തിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ നേതൃത്വത്തിൽ അവലോകന യോഗത്തിലാണ് ഫെസിലിറ്റേഷൻ സെൻററിൻറെ ഉദ്ഘാടനം നിശ്ചയിച്ചത്. ഈ കെട്ടിടത്തിൻറെ പണികൾ ഏതാണ്ട് പൂർണമായിട്ടുണ്ട്. മൾട്ടി ലെവൽ പാർക്കിങ് ഗ്രൗണ്ടിൻറെ നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ചു. പടിഞ്ഞാറെ നടയിൽ നിർമിക്കുന്ന അമിനിറ്റി സെൻറർ കേസ് മൂലമാണ് വൈകിയതെന്നും ഇപ്പോൾ വേഗത്തിൽ പണികൾ നടക്കുന്നുവെന്നും അറിയിച്ചു. കിഴക്കെ നടയിലെ ടൂറിസം വകുപ്പിൻറെ ഗെസ്റ്റ് ഹൗസ് നിർമാണവും വേഗത്തിലാക്കണമെന്ന് മന്ത്രി പറഞ്ഞു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ വി.എസ്. ശിശിർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors