Madhavam header
Above Pot

ശബരിമല യുവതി പ്രവേശനം , തന്ത്രി നടയടച്ചത് ഭരണഘടനാ ലംഘനം മന്ത്രികടകംപള്ളി സുരേന്ദ്രൻ

ഗുരുവായൂര്‍: യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ചിട്ടത് ശരിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം മാനുവല്‍ പ്രകാരം ബോര്‍ഡുമായി ആലോചിക്കാതെ തന്ത്രിക്ക് നട അടയ്ക്കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടിയാലോചനകള്‍ നടത്തിയാല്‍ പോലും അത് ഭരണഘടന ലംഘനമാണ്. ഇക്കാര്യം സുപ്രീം കോടതി പരിശോധിക്കട്ടെയെന്നും കടകംപള്ളി വ്യക്തമാക്കി.സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. നമ്മളാരും ഇക്കാര്യം അറിഞ്ഞില്ല. പ്രവേശിച്ചവര്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്. നിലവില്‍ ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാനാവില്ല. 1991ലെ ഹൈകോടതി വിധിക്ക് മുമ്പ് ധാരാളം യുവതികള്‍ പ്രവേശിച്ചിരുന്നു. പിന്നീടാണ് ഇക്കാര്യത്തില്‍ മാറ്റം വന്നത്.ശബരിമലയിലെത്തിയ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം കൊടുക്കുന്നത് ആക്ഷേപമായി കാണണ്ടെന്നും കടകംപള്ളി പറഞ്ഞു. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ വരാന്‍ അവകാശമുണ്ട്. അത്തരക്കാര്‍ ആവശ്യപ്പെട്ടാല്‍ സംരക്ഷണം കൊടുക്കേണ്ടത് ബാധ്യതയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ കയറിവർ ആക്ടിവിസ്റ്റുകൾ ആണോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല .നേരത്തെ ഇവരെ ആക്ടിവിസ്റ്റുകൾ എന്നാണ് മന്ത്രി വിശേഷിപ്പിച്ചിരുന്നത് .മന്ത്രിയുടെ ശരീര ഭാഷ ഇന്നത്തെ സംഭവത്തിൽ അനിഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു

Vadasheri Footer