Madhavam header
Above Pot

ശബരിമല ,ഗുരുവായൂരിലെ ഹർത്താലിൽ സി ഐ ക്ക് ഗുരുതരപരിക്ക്

ഗുരുവായൂർ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂരിൽ നടന്ന സംഘർഷത്തിൽ ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദകൃഷ്ണനെ ആർ എസ് എസുകാർ ആക്രമിച്ചു . ആർ എസ് എസുകാരുടെ കല്ലേറിൽ തലയിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂരിൽ പടിഞ്ഞാറെ നടയിൽ കടകൾ അടപ്പിക്കുന്നത് തടയുന്നതിനിടെ അദ്ദേഹത്തെ ആക്രമിക്കായിരുന്നു. രണ്ടു സ്വകാര്യ ബസുകളിലായി മുല്ലശ്ശേരി പറമ്പന്തളി , പാവറട്ടി മരുതയൂർ മേഖലകളിൽ നിന്നെത്തിയ സംഘമാണ് സിഐ പ്രേമാനന്ദകൃഷ്ണനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു . തലയിൽ ആഴത്തിൽ മുറിവേറ്റ സിഐയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയിൽ നാല് തുന്നലിടുകയും ചെയ്തു .പ്രവർത്തകർ എത്തിയ ദേവ ,ജോണി എന്നീ സ്വകാര്യ ബസുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു . ബസ് ജീവനക്കാരും പ്രതികൾ ആകുമെന്ന് പോലീസ് സൂചന നൽകി . ഗുരുവായൂരിൽ ഹർത്താൽ പൂർണമായിരുന്നു , ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഏതാനും കടകൾ ഒഴിച്ച് മറ്റുള്ള എല്ലാ കടകളും അടച്ചിട്ടു .

Vadasheri Footer