Madhavam header
Above Pot

ശബരിമല കർമ്മസമിതി ചാവക്കാട് റോഡ് ഉപരോധിച്ചു.

ചാവക്കാട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കൂ എന്ന ആവശ്യവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് റോഡ് ഉപരോധിച്ചു. ചാവക്കാട് ബസ്സ്‌സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ്‌ല ബൈ പാസ് റോഡ് ഉപരോധിച്ചത് . ഉപരോധസമരം ഒരു മണികൂറോളം നീണ്ടു നിന്നു.ഉപരോധസമരം പെരിയമ്പലം ശ്രീകൃഷ്ണാനന്ദാശ്രമം സ്വാമി ശങ്കരവിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ല സഹകാര്യവാഹ്എം.വി സുരേഷ് , പി.എം ഗോപിനാഥ് , അഡ്വ സി നിവേദിത , പ്രസാദ് കാക്കശേരി , പ്രദീഷ് എന്നിവർ നേതൃത്വം നലകി കേരളത്തിലെ 200 ഓളം കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നതിന്റെ ഭാഗമായാണ് ചാവക്കാടും പ്രതിരോധം സംഘടിപ്പിച്ചത്

Vadasheri Footer