Header 1 = sarovaram
Above Pot

വിദ്യാർത്ഥികൾക്ക് അനുഗ്രഹം ,അസൽ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളുടെ അസല്‍ (ഒറിജിനല്‍) സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) വിജ്ഞാപനം പുറത്തിറക്കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും മുൻപ്‌ കോഴ്സ് ഉപേക്ഷിക്കുന്നവര്‍ക്ക് അടച്ച മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ഒരുമാസം കഴിഞ്ഞാണ് കോഴ്സ് ഉപേക്ഷിക്കുന്നതെങ്കില്‍ മടക്കി നല്‍കേണ്ടതില്ല. ഫീസിന്റെ ഭാഗമല്ലാത്ത കോഷന്‍ ഡിപ്പോസിറ്റും മറ്റും പൂര്‍ണമായി തിരികെ നല്‍കണം. മുഴുവന്‍ ഫീസും നല്‍കാത്ത സ്ഥാപനങ്ങള്‍ പിഴ, ഗ്രാന്റ് തടയല്‍, അനുമതി റദ്ദാക്കല്‍ നടപടികള്‍ നേരിടേണ്ടി വരും. എന്‍ജിനീയറിംഗ് കോളേജുകള്‍ക്കടക്കം നിര്‍ദ്ദേശം ബാധകമാണ്.

Astrologer

വിജ്ഞാപനത്തില്‍ പറയുന്നത്

അപേക്ഷ സമര്‍പ്പിക്കുമ്പോൾ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി.

പ്രവേശന സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം കോളജുകള്‍ അവ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കണം.

പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീട് സ്ഥാപനം മാറുകയോ കോഴ്‌സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കില്‍ വാങ്ങിയ ഫീസ് കോളജുകള്‍ തിരിച്ചു നല്‍കണം.

സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു സെമസ്‌റ്ററിന്റെ ഫീസ് മാത്രമെ ഈടാക്കാവൂ.

മുഴുവന്‍ ഫീസും ഒന്നിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമാണ്.

പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതിന് 15 ദിവസം മുൻപ് വിദ്യാര്‍ത്ഥി കോഴ്സ് ഉപേക്ഷിക്കുകയോ, സ്ഥാപനം മാറുകയോ ചെയ്‌താല്‍ മൂഴുവന്‍ ഫീസും തിരികെ നല്‍കണം. അതുകഴിഞ്ഞ് 90 ശതമാനം ഫീസും പ്രവേശനം പൂര്‍ത്തിയായ ശേഷം 15 ദിവസത്തിനുള്ളില്‍ 80 ശതമാനവും ഫീസും 15 ദിവസം മുതല്‍ ഒരു മാസത്തിനിടെ 50 ശതമാനം ഫീസും മടക്കി നല്‍കണം.

പ്രവേശന നടപടിക്രമങ്ങളുടെ ചെലവ് എന്ന നിലയ്‌ക്ക് ഫീസിന്റെ അഞ്ചു ശതമാനം സ്ഥാപനങ്ങള്‍ക്ക് ഈടാക്കാം.

Vadasheri Footer