ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം.

">

ചാവക്കാട് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ബ്ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ) സുഹ്യത്ത് പണിക്കവീട്ടില്‍ മജീദ് മകന്‍ മഹ്ശൂബ് (20) എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിക്ക് മണത്തല മുല്ലത്തറ വെച്ചായിരുന്നു അക്രമം. വെള്ള ആള്‍ട്ടോ കാറില്‍ വന്ന സംഘം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കളെ കാറില്‍ നിന്നും ഇറങ്ങിയ സംഘം ക്രൂരമായി മര്‍ദ്‌ധിച്ചു. യുവാക്കളുടെ നിലവിളി കേട്ട് ജനങ്ങള്‍ ഓടികൂടിയതോടെ സംഘം കാര്‍ ഉപേഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് യുവാക്കള്‍ക്ക് വിവരവും ഇല്ല. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു . കാറിടി ച്ചു കൊല്ലാനാ ണ് ഇവര്‍ ശ്രമിച്ചത്. രക്ഷപ്പെട്ടു എന്നു കണ്ടപ്പോഴാണ് കാര്‍ നിറുത്തി അക്രമം അഴിച്ചു വിട്ടത്. ആയുധങ്ങളുമായാണ് സംഘം അക്രമിച്ചത് . തലക്കും, ശരീരത്തിലും, സാരമായ പരിക്കുകളുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ബഷീര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി എം മനാഫ് എന്നിവര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. .അര്‍ഷാദ്,മഹ്ശൂബ് എന്നിവര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കടപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനമധ്യത്തില്‍ നടത്തിയ കിരാതമായ അക്രമത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കെതിരെയും വധ ശ്രമത്തിന് കേസെടുക്കണമെന്നും യൂത്ത് ലീഗ് നേതാക്കളായ സുഹൈല്‍ തങ്ങള്‍, ടി എം ഇബ്രാഹീം എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors