ചൊവ്വന്നൂർ പള്ളിയിൽ നടന്ന അഖില കേരള ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.

കുന്നംകുളം : ചൊവ്വന്നൂർ സെന്റ് തോമാസ് കത്തോലിക്ക ദേവാലയത്തിൽ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ സ്മാരക സമിതി നടത്തിയ 17 ാം മത് അഖില കേരള ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62 ാംമത് ശ്രാദ്ധാചരണത്തോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ചിറളയം ബെഥനി കോൺവെന്റ് ഹൈസ്‌കൂളിലെ ഹന്ന കെ സുനിൽ, യു.പി വിഭാഗത്തിൽ വെളളിതിരുത്തി ബ്ലൂമിങ് ബെഡ്‌സ് ബെഥാനിയ സ്‌കൂളിലെ എൽവിൻ റോയ്, എൽ.പി വിഭാഗത്തിൽ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ദിയ ലക്ഷ്മി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലെ ടി.മാധവ് ക്യഷ്ണ, പെരുമ്പിലാവ് അൻസാർ സ്‌കൂളിലെ ഹിബ ഖാദർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ ചൊവ്വന്നൂർ സെന്റ് മേരീസ് എച്ച്.എസി ലെ എം.സെ് ഷിൽബി, ബ്ലൂമിങ്ങ് ബെഡ്‌സ് ബെഥാനിയയിലെ എം.ബി അബില എന്നിവർ വിജയികളായി. എൽ.പി വിഭാഗത്തിൽ കുന്നംകുളം ഗുഡ്‌ഷെപ്പേഡ് സി.എം.ഐ സ്‌കൂളിലെ ലിസബത്ത് ബാസ്റ്റ്യൻ, ത്യശൂർ നിർമ്മല മാതാ സ്‌കൂളിലെ ഏൻലിൻ സന്തോഷ് എന്നിവരും വിജയികളായി . വിജയികൾക്ക് ശനിയാഴ്ച പള്ളിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും