Above Pot

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ദർശനത്തിനു പോയ യുവതിക്ക് ജോലിയും വാടക വീടും നഷ്ടപ്പെട്ടു

കോഴിക്കോട്: മുഖ്യ മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ശബരിമല ദർശനത്തിന് പോയ നെത്തിയ യുവതിക്ക് ദർശനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വാടകവീട്ടിലും ജോലി സ്ഥലത്തുമടക്കം വിലക്ക് . കോഴിക്കോട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കാണ് പ്രതികാര നടപടികളും ഭീഷണിയും നേരിടേണ്ടി വരുന്നത്. ശബരിമല യാത്രയ്ക്ക് ശ്രമിച്ച് തിരിച്ചെത്തയപ്പോള്‍ ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്ന് വീട്ടുടമ അറിയിച്ചതായി ബിന്ദു പറയുന്നത്. വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വീട്ടുടമ ഇക്കാര്യം അറിയിച്ചതെന്നാണ് ബിന്ദു പറയുന്നത്.

First Paragraph  728-90

അറിയിപ്പ് കിട്ടിയ ശേഷം ഇനി ജോലിക്ക് ഹാജരായാൽ മതിയെന്ന് സ്കൂൾ അധികൃതര്‍ അറിയിച്ചതായും ബിന്ദു പറയുന്നു. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്കൂളിലേക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചത്. സ്കൂളില്‍ ഇംഗ്ലിഷ് അധ്യാപികയാണ് ബിന്ദു. ഫ്ലാറ്റ് വാസികൾ പ്രതിഷേധിച്ചതോടെ അഭയം തേടിയ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്നതായും ബിന്ദു പറയുന്നു. എങ്ങോട്ട പോകണമെന്നറിയാതെ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ബിന്ദു ഇപ്പോള്‍.

Second Paragraph (saravana bhavan

തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ബിന്ദു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ തായ്യാറാകത്തതോടെയാണ് ബിന്ദു മടങ്ങിയത്. സുപ്രീം കോടതി ഉത്തരവ് വന്നതിനെ തുടർന്ന് ദർശനത്തിനു എത്തുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷയും സംരക്ഷണവും നൽകുമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനയുടെ പുറത്താണ് ഇവർ ദർശനം നടത്താൻ തുനിഞ്ഞത് .