കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ .

">

ഗുരുവായൂർ : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം 25 26 തിയ്യതികളിൽ ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി തമ്പാൻ ഉൽഘാടനം ചെയ്യും .ജില്ലാ പ്രസിഡന്റ് കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിക്കും .എം കെ ജോസ് ,കെ ബി മണിലാൽ ,ഇ ഒ ജോണി ,സി ആർ തോമസ് ,വി എസ് സജീവൻ എന്നിവർ സംസാരിക്കും

26 ന് രാവിലെ പ്രകടനത്തിന് ശേഷം നടക്കുന്ന പൊതു സമ്മേളനം എം എൽ എ കെവി അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്യും .സംസ്ഥാന പ്രസിഡന്റ് വി എസ് സജീവൻ മുഖ്യ പ്രഭാഷണം നടത്തും .എം എൽ എ മുരളി പെരുനെല്ലി വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും .സി എ രാജേഷ് , കെ പി വിനോദ് ,എ പി ബാബു മാസ്റ്റർ ,ശോഭ ഹരിനാരായണൻ ,കെ എസ്‌ സുരേഷ് ,ടി എൻ മുരളി ,സി ഡി ജോൺസൺ സി സി റാഫേൽ എന്നിവർ സംസാരിക്കും . പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ തൊഴിലാളികൾക്കും ഉപ ഭോക്താക്കൾക്കും പരിചയപ്പെടുത്താനായി നിർമാണ കമ്പനികളുടെ സ്റ്റാളുകൾ സമ്മേളന നഗരിയിൽ ഒരുക്കുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർ മാൻ കെ വി ശശീന്ദ്രൻ , ജനറൽ കൺ വീനർ സി എ രാജേഷ് ,മറ്റു ഭാരവാഹികൾ ആയ ഇ ഒ ജോണി ,കെ ബി മണിലാൽ ,സി വാസുദേവൻ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors