Header 1 vadesheri (working)

എസ്.വൈ.എസ് മധ്യമേഖല കൺവെൻഷൻ ചൊവ്വാഴ്ച്ച

Above Post Pazhidam (working)

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മധ്യമേഖല കൺവെൻഷൻ ചൊവ്വാഴ്ച്ച 9.30 ന് പുവ്വത്തർ കസവ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മണലൂര്‍, നാട്ടിക, ഗുരുവായൂര്‍, തൃശൂര്‍ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മധ്യ മേഖല കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്യും. മണലൂര്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. എം.കെ ആതവനാട്, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. കരീം ഫൈസി പൈങ്കണ്ണിയൂര്‍, നാസര്‍ ഫൈസി തിരുവത്ര, സി.കെ. അഷറഫലി, അഷ്‌കര്‍ അലി തങ്ങള്‍ പാടൂര്‍, സലീം പള്ളത്ത്, മുസ്തഫ മൗലവി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഷാഹുല്‍ റഹ്മാനി, മൊയ്തീന്‍ മുസ്‌ലിയാര്‍, ഹംസ അന്‍വരി, റഷീദ് കുന്നിക്കല്‍, ബഷീര്‍ ജാഫ്‌ന, ഷെരീഫ് ചിറക്കല്‍, മുജീബ് വാക, സൈഫുദ്ദീന്‍ കൈതമുക്ക് എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.പി അബ്ദുല്‍ കരീം ഫൈസി, സ്വാഗത സംഘം ചെയര്‍മാന്‍ ഉമ്മര്‍ ഹാജി കാരാട്ട്, കണ്‍വീനര്‍ മുജീബ് റഹ്മാന്‍ വാക, ട്രഷറര്‍ സലീം പള്ളത്ത് എന്നിവര്‍ പങ്കെടുത്തു

First Paragraph Rugmini Regency (working)