Header Saravan Bhavan

ഓണം താലൂക്ക് ഫെയർ കുന്നംകുളത്ത് മന്ത്രി എ സി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു .

Above article- 1

കുന്നംകുളം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം താലൂക്ക് ഫെയർ
കുന്നംകുളത്ത് മന്ത്രി എ സി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു .
. യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം പത്മിനി, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ, നഗരസഭ കൗൺസിലർ നിഷ ജയേഷ് എന്നിവർ സംസാരിച്ചു.

buy and sell new

Astrologer

സപ്ലൈകോ പാലക്കാട് റീജ്യനൽ ജനറൽ മാനേജർ യു മോളി സ്വാഗതവും തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ കെ ജോസി ജോസഫ് നന്ദിയും പറഞ്ഞു.
കുന്നംകുളം വടക്കാഞ്ചേരി റോഡിൽ അവന്യൂസ് ബിൽഡിങ്ങിൽ ഇന്ന് (സെപ്തം. 2) മുതൽ 10 വരെയാണ് ഓണം ഫെയർ. ഏഴ് മുതൽ പച്ചക്കറി വില്പന ആരംഭിക്കും.

Vadasheri Footer