കരുണയുടെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു

">

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനമന്ദിരം കിഴക്കേനടയിൽ കൊളാടിപ്പടി ഹൗസിങ്ങ് കോളനി റോഡിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.കരുണ ചെയർമാൻ ഡോ കെ.ബി. സുരേഷിന്റെ അദ്ധ്യക്ഷതയിൽ, ഡോ. ആർ.വി..ദാമോദരൻ ഭദ്രദീപം തെളിയിച്ച് ഓഫീസ് ഉത്ഘാടനം ചെയ്തു. buy and sell new

നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ രാധാകൃഷ്ണൻ, കെ.പി.എ. റഷീദ്, കെ.ടി. സഹദേവൻ, ഐനിപ്പുള്ളി വിശ്വനാഥൻ, ടി.എ. രാമൻ, വിശ്വംബരൻ മാസ്റ്റർ, കെ.കെ. ശ്രീനിവാസൻ, വേണു പ്രാരാത്ത്, ഫരീദ ഹംസ, ഐ.പി രാമചന്ദ്രൻ അനിൽ കല്ലാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.അഡ്വ രവി ചങ്കത്ത് സ്വാഗതവും, സി. കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. പുതിയ ഓഫീസിന്റെ പാലുകാച്ചൽ ചടങ്ങിന് ഷീല സുരേഷ്, ജയശ്രീ രവി, ലിഷ, വത്സ, രമണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors