Header 1

എസ്.എസ്.എഫ്.സംസ്ഥാന സാഹിത്യോത്സവിന് പുസ്തകോത്സവത്തോടെ വെള്ളിയാഴ്ച തുടക്കം

ചാവക്കാട്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ്.എസ്.എഫ്.സംസ്ഥാന സാഹിത്യോത്സവിന് പുസ്‌കകോത്സവത്തോടെ വെള്ളിയാഴ്ച ചാവക്കാട്ട് തുടക്കമാകുമെന്ന് എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ബി.ബഷീര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പുസ്തകോത്സവം മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളിലായി ചാവക്കാട് നഗരത്തില്‍ വിവിധയിടങ്ങളിലായി സജ്ജീകരിച്ച 11 വേദികളിലാണ് മത്സരം നടക്കുക.

Above Pot

ശനിയാഴ്ച നാലിന് ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭ ചത്വരത്തിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.ആലങ്കോട് ലീലാകൃഷ്ണന്‍,സക്കീര്‍ഹുസൈന്‍,കെ.പി.രാമനുണ്ണി,ടി.ഡി.രാമകൃഷ്ണന്‍.ശിഹാഹുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവര്‍ പങ്കെടുക്കും.വൈകീട്ട് നാലിന് ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ കവി സച്ചിദാനന്ദന്റെ പ്രഭാഷണം ഉണ്ടാവും.ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സമ്മാനിക്കും.

ഞായറാഴ്ച രാവിലെ പത്തിന് ”ദളിത് മാപ്പിള പാരസ്പര്യം ഇന്നലെകളും ഇന്നും” വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍,സിവിക് ചന്ദ്രന്‍, കെ.കെ.കൊച്ച് എന്നിവര്‍ നേതൃത്വം നല്‍കും.11.30-ന് ”കുടിയിറക്കപ്പെട്ടവന്റെ രാഷ്ട്രീയം” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കല്‍പ്പറ്റ നാരായണന്‍, കാളീശ്വരം രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.മൂന്നിന് സമാപനസമ്മേളനം നടക്കും.ഭാവാഹികളായ ഹുസൈന്‍ ഹാജി പെരിങ്ങാട്, ഷാഹുല്‍ ഹമീദ് വെന്മേനാട്,പി.എം. സെയ്ഫുദ്ദീന്‍, ബഷീര്‍ അഷ്‌റഫ്, ആദില്‍ വാടാനപള്ളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.