Header 1 = sarovaram
Above Pot

ഗുരുവായൂരും പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിലേക്ക്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഉടൻ നടപ്പിലാക്കും . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗമാണ് റെയിൽവേയുടെ അംഗീകാരം ലഭിച്ചതോടെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത് . സബ്ബ് കളക്ടർ അർഫാന പർവീൺ യോഗത്തിൽ സന്നിഹിതയായിരുന്നു .

റെയിൽവേ സ്റ്റേഷൻ അടിസ്ഥാനമാക്കി പ്രത്യേക പെർമിറ്റ് സംവിധാനം രാജ്യമെമ്പാടും നിലവിൽ വന്നതിനാൽ പ്രീപെയ്ഡ് സംവിധാനത്തിന്റെ ഭാഗമാവുന്ന ഓട്ടോകൾക്ക് പ്രത്യേക പെർമിറ്റ് അനിവാര്യമാണ് ഒക്ടോബർ 5 ന് മുൻപായി ഇതിന്റെ റജിസ്ട്രേഷൻ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു . റോട്ടറി ക്ലബ്ബാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സ്പോൺസർ ചെയ്തിട്ടുള്ളത് . ഒക്ടോർ 15 മുതൽ ട്രയൽറൺ ആരംഭിക്കുകയും നവംബർ 1 മുതൽ പൂർണ്ണ നിലയിലും നടപ്പിലാക്കാവുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് . നഗരത്തിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ മമ്മിയൂർ ജംങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു .

Astrologer

മമ്മിയൂർ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് സബ്ബ് കളക്ടർ യോഗത്തെ അറിയിച്ചു . റോഡുകളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ റിപ്പോർട്ട് പോലീസ് നൽകുമെന്ന് അറിയിച്ചു . തുടർന്നുള്ള കാര്യങ്ങൾ മമ്മിയൂരിന് സമീപത്തുള്ള ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ നിലയിൽ തീരുമാനമെടുക്കും .
ഓട്ടോ പാർക്ക് , പെർമിറ്റ് , ഓട്ടോ ടാക്സി തുടങ്ങിയവ സംബന്ധിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിനായി പ്രത്യേകമായി യോഗം ചേരും .

നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ടി എസ് ഷെനിൽ , ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ കെ വി വിവിധ് , ഗുരുവായൂർ റയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി ജയരാജ് , എസ് ആർ ടി ഒ സജിൻ വി കെ , സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , ടെമ്പിൾ എസ് ഐ വർഗ്ഗീസ് എം പി , വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

(

Vadasheri Footer