കലകൾ ഫാസിസത്തെ തുരത്താനുള്ള ആയുധങ്ങളാവണം-ടി.എൻ പ്രതാപൻ എം.പി.
വാടാനപ്പള്ളി: ഫാസിസം ഫണം വിടർത്തി ആടുന്ന കാലഘട്ടമാണിതെന്നും കലകൾക്കും സംസ്കാരങ്ങൾക്കും ഇവകളെ തുരത്താനുള്ള ത്രാണിയുണ്ടെന്നും അവകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാവണമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.വാടാനപ്പള്ളി ഇസ്റ ക്യാമ്പസ് ഫെസ്റ്റ് മുസ്ത്വഫവിയ്യ-19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക കലകളും സൂഫി സംഗീതങ്ങളും ലോകത്ത് സൃഷ്ടിച്ച വിപ്ലവങ്ങൾ മഹത്തരമാണെന്നും ആർദ്രതയുള്ള സമൂഹത്തിന്റെ നിലനിൽപിന് അത്തരം കലകൾ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്റ പ്രിൻസിപ്പൽ ബഷീർ റഹ്മാനി അധ്യക്ഷത വഹിച്ചു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം സി.എം നൗഷാദ്, ഇസ്റ ജന:സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി,ബഷീർ എടശ്ശേരി എന്നിവർ പ്രസംഗിച്ചു. മുസൈർ മൂസ സ്വാഗതവും ഷെഫീഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന നൂറ്റി അമ്പതോളം മത്സരങ്ങൾ നാളെ വൈകീട്ട് സമാപിക്കും.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്