Madhavam header
Above Pot

ആത്മഹത്യാ ഭീഷണി ,കുന്നംകുളത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി നിറുത്തിവെച്ചു

കുന്നംകുളം : നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് വീടും സ്ഥവും ജപ്തി ചെയ്യാനുളള സ്വകാര്യ ബാങ്ക് അധിക്യതരുടെ നടപടി നാട്ടുകാരുടെ ഇടപെടൽ മൂലം താല്കാലികമായി
നിർത്തിവെച്ചു. കുന്നംകുളം തൃശൂർ റോഡിൽ ബെഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കന്ററി സ്‌ക്കൂളിന് മുന്നിൽതാമസിക്കുന്ന മധുരഞ്ചേരി ബിന്നിയുടെ പുരയിടമാണ് കോടതി ഉത്തരവിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ കമ്പനി അഡ്വ കമ്മീഷൻ മുഖേനെ ജപ്തിചെയ്യാനാനെത്തിയത്.

എട്ടുകോടിയിലേറെ വിലവരുന്ന നഗരത്തിഹൃദയത്തിലെ വീടും സ്ഥലവും ചതിയിലൂടെ നഷ്ടപെടുന്നത് തടയാനാകാത്തതിനാൽ അമ്മയും മൂന്നൂ മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ ആത്മഹത്യഭീഷണിയിൽ നാട്ടുകാർ കൂടി പക്ഷം ചേർന്നതോടെ ബാങ്ക് അധിക്യതർ ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്. പത്ത് വർഷം മുൻപ് ബിന്നിക്ക്് ലോണെടുത്ത് നൽകാമെന്നേറ്റ് എറ ണാംകുളം സ്വദേശി വീടിന്റെ മുക്ത്യാർ വാങ്ങുകയും രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തു. പിന്നീട് ഇയാൾ അമ്പത് ലക്ഷം രൂപക്ക് എസ് ബി ഐ എറ ണാംകുളം ശാഖയിൽ സുനിത എന്ന സ്ത്രീയുടെ പേരിൽ ലോണെടുത്തു. ഇത് ബിന്നി അറിഞ്ഞിരുന്നില്ല.തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് സ്ഥലം ചെന്നൈയിലുള്ള സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്ക് വിറ്റു എന്നാണ് രേഖകൾ.

Astrologer

എന്നാൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതോടെ കേസിൽ കമ്പനി വിജയിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. കുടുംബത്തെ ഒഴിപ്പിക്കുന്നതിനായി ഗുണ്ടകളുൾപ്പെടെ പലരും വീട്ടിലെത്തുന്നത് പതിവായതോടെ ഇവരെ ഭയന്ന് ഇവർ വീട്ടിൽ ഒമ്പതോളം നായകളെ വീട്ടിൽ വളർത്തി. ഭാര്യ സില്ലിയും, മൂന്ന് മക്കളും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയാണ്.നായകളെ പിടികൂടാനുള്ള വിദ്ഗധരും, വാതിലുകൾ തകർക്കാനായി ജനറേറ്ററും കട്ടറും. വിദ്ഗ്ധ തൊഴിലാളികളുമായി പൊലീസ് സംരക്ഷണയിലാണ് സംഘം എത്തിയത്. ഈ സമയം ബിന്നി വീട്ടിലുണ്ടായിരുന്നില്ല.മുൻ വശത്തെ രണ്ട് വാതിലുകൾ തകർത്തതോടെ സില്ലിയും മക്കളും ദേഹത്ത് മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കി.

ഇതിനിടെ പൊലീസ് ആംബുലൻസും, ഫയർഫോഴ്സിനേയും വിളിച്ചുവരുത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ക്ഷുഭിതരാവുകയും, ജപ്തിക്കെത്തിയവരുമായി വാക്കു തർക്കമുണ്ടാവുകയും ചെയ്തു. പലപ്പോഴായി ഇത്തരത്തിൽ ജപ്തി നടപടികളുമായി ബാങ്കുകാർ എത്തിയിട്ടുണ്ടെങ്കിലും പൊതു ജനപ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോകാറാണ് പതിവ്. നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ജപതിക്ക് സ്റ്റേ വാങ്ങുന്നതിനായുള്ള സമയം അനുവദിക്കാമെന്ന് അഡ്വ കമ്മീഷൻ സമ്മതിച്ചു.സ്ഥലം മറ്റൊരാളുടെ പേരിലായതിനാൽ നിയമ പരമായി ഇവർക്ക് യാതൊരു ആനുകൂല്യവും ലഭ്യമാകില്ലെന്നതാണ് വസ്തുത എന്നാൽ തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കാനായില്ലെങ്കിൽ ഇവിടെ തന്നെ ജീവിതം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഈ കുടംബം.

Vadasheri Footer