Header 1 = sarovaram
Above Pot

പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം 19 ന്

ഗുരുവായൂർ: പൈത്യകം ഗുരുവായൂർ ഏകാദശി സാംസ്‌കാരിക സമ്മേളനവും സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ഗീതാജ്ഞാനയജ്ഞവും നവംബർ 19 ന് ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ രാവിലെ 8 ന് സാഹിത്യകാരൻ സി രാധാക്യഷ്ണൻ നിർവ്വഹിക്കും . ഡോ.കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിക്കും. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. കർമ്മ ശ്രേഷ്ഠ പുരസ്‌കാരം എം.കെ രാമചന്ദ്രന് സമ്മാനിക്കും. സാഹിത്യകാരൻ ആഷാമേനോൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നാട്യശ്രീ പുരസ്‌കാരജേതാവ് സി.എസ് ആനന്ദ്, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആർ അശ്വതി, അപർണ്ണ എന്നിവരെ ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിക്കും. തുടർന്ന് സ്വാമി ഉദിത് ചൈതന്യയുടെ നേത്യത്വത്തിൽ ഗീതാജ്ഞാനയജ്ഞം നടക്കും. ഉച്ചയ്ക്ക് അന്നദാനവും . പുരുഷോത്തമ്മപണിക്കരുടെ നേത്യത്വത്തിൽ കൃഷ്ണഗാഥയും അരങ്ങേറും.

Astrologer

ഗീതായജ്ഞത്തിന് മുന്നോടിയായി നവംബർ 15 ന് ഗീതാദിന സന്ദേശ വിളംബര രഥയാത്ര പ്രയാണമാരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് പ്രയാണമാരംഭിക്കുന്ന ഗീതാദിന സന്ദേശ വിളംബര രഥയാത്രയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് നിർവ്വഹിക്കും. അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ അദ്ധ്യക്ഷത വഹിക്കും . ഗുരുവായൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും. 16,17,18 തിയതികളിൽ രഥയാത്ര മലപ്പുറം , പാലക്കാട് , ത്യശൂർ ജില്ലകളിലെ 60 ഓളം ക്ഷേത്രങ്ങളിൽ പ്രയാണം നടത്തി .18 ന് വൈകീട്ട് ഗുരുവായൂരിൽ സമാപിക്കും . തുടർന്ന് ഗീതാഗ്രന്ഥം , ഗീതായജ്ഞവേദിയായ ഗുരുവായൂർ ടൗൺഹാളിൽ സ്ഥാപിക്കും

യജ്ഞ സമാപനത്തോടെ ഗീതാരഥ പ്രയാണത്തിന് ശേഷം സ്ഥാപിച്ച ഗീതാഗ്രന്ഥം ഗുരുവായൂരപ്പ സന്നിധിയിൽ ഉദിത് ചൈതന്യ സമ്മർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ അഡ്വ രവി ചങ്കത്ത് , ഡോ. കെ.ബി സുരേഷ് , മധു.കെ നായർ, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, അയിനിപ്പുള്ളി വിശ്വനാഥൻ, കെ.കെ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

Vadasheri Footer