Header Saravan Bhavan

കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ വീട്ടമ്മ മുങ്ങി മരിച്ചു

Above article- 1

ഗുരുവായൂർ :കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ സംഘത്തിലെ വീട്ടമ്മ മുങ്ങി മരിച്ചു .
വെങ്കിടങ്ങ് കണ്ണോത്ത് അമ്പത്തൊന്നാം തറ പാലത്തിന് സമീപം ഒഴുക്കില്‍ പെട്ട് മുല്ലശ്ശേരി പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. നാസറും, റസിയയും, മകന്‍ സുബഹാനും, ബന്ധു ഹിഷാനും ചേര്‍ന്നാണ് പാടശേഖരം കാണാന്‍ ഇറങ്ങിയത്. കാൽ വഴുതി റസിയയും ഹിഷാനും വെള്ളക്കെട്ടിൽ വീണു .

buy and sell new

Astrologer

മൽസ്യ തൊഴിലാളിയും നാട്ടുകാരനുമായ വിഷ്ണുവും ഗുരുവായൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് ഇരുവരെയും കരക്ക് എത്തിച്ചു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ റസിയ മരണത്തിന് കീഴടങ്ങുകയായിരുന്നു .ഹിഷാന്‍ പാവറട്ടിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മീൻ പിടുത്തം കാണാൻ സകുടുംബം പോയ സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മുങ്ങി മരിച്ചിരുന്നു

new consultancy

Vadasheri Footer