Post Header (woking) vadesheri

പെൺകുട്ടിയുടെ മരണം, പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Above Post Pazhidam (working)

തൃശൂര്‍ : അവിഹിത ബന്ധം ആരോപിച്ച് പെൺകുട്ടിയെ ജനകീയ വിചാരണ നടത്തുകയും തുടർന്ന് പെൺകുട്ടി കിണറ്റിൽ ചാടി മരിക്കുകയും ചെയ്ത സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ പുനരന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി കൊരട്ടി സ്വദേശിനി ലീലയുടെ മകളുടെ ആത്മഹത്യ പുനരന്വേഷിക്കാനാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം പി.മോഹൻദാസ് ഉത്തരവിട്ടത്.

Arya bhavan inner

Second Paragraph  Sarovaram(working)

തൃശൂർ(റൂറൽ) ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഡി.വൈ.എസ്.പി അന്വേഷിക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്. പുനരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കമ്മീഷൻ തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദ്ദേശം നൽകി. പരാതിക്കാരിയുടെ മകൾ വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതൽ ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും നിരന്തര പീഡനത്തിന് വിധേയയായിരുന്നതായി പരാതിയിൽ പറയുന്നു. കേസിൽ കമ്മീഷന്റെ അന്വേഷവിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 2015 നവംബർ ഒന്നിനാണ് പെൺകുട്ടി വിവാഹിതയായത്. സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞിരുന്ന സ്വർണ്ണം നൽകാത്തതിനെതിരെ ഭർത്താവ് രാജേഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Third paragraph Saravan bhavan

ഇതിനിടയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ പിതൃത്വത്തിൽ ഭർത്താവ് സംശയം പ്രകടിപ്പിച്ചു. 2018 ജൂൺ 20നാണ് പരാതിക്കാരിയുടെ മകൾ ഭർത്താവിന്റെ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർത്താവ് നാട്ടുകാർക്ക് മൂന്നിലിട്ട് ഭാര്യയെ അധിക്ഷേപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തി. മാള പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ ആരോപണങ്ങൾ കണക്കിലെടുത്ത് പുനരന്വേഷണം നടത്തണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ താലിമാല പറിച്ചെടുത്ത് മരിക്കാൻ പ്രേരിപ്പിച്ചതായി അന്വേഷമത്തിൽ കണ്ടെത്തി. മാള പോലീസ് രജിസ്റ്റർ ചെയ്ത 375/18 നമ്പർ കേസ് പുനരന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

First Paragraph Jitesh panikar (working)