എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു

">

ന്യൂഡല്‍ഹി :എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാനുള്ള നടപടിയുമായി ആര്‍ബിഐ രംഗത്തെത്തി. ഇതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സമയപരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമക്ക് പിഴ നല്‍കണം. ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ളത്.

അക്കൗണ്ടില്‍ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോള്‍ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. എ.ടി.എമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും.

ഐ.എം.പി.എസ്, യു.പി.ഐ ഇടപാടുകള്‍ക്ക് ഒരുദിവസം കഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം പിഴ നല്‍കണം. യു.പി.ഐ വഴി ഷോപ്പിങ് നടത്തുമ്ബോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കണം.

എ.ടി.എം വഴി ഇടപാടു നടത്തുമ്ബോള്‍ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍നിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

കോടതി പരസ്യം

ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

O ട 125 /2018

കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ് ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം

1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത് ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍ 62 വയസ്സ് ഷാഹുല്‍ ഹമീദ്

2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത് ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍ 47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍

മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്

അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍

Leave a Reply

Your email address will not be published. Required fields are marked *

Sponsors