റേഷന്‍കാര്‍ഡ് ഉടമകളുടെ വീടുകള്‍ പരിശോധിക്കും: മന്ത്രി പി.തിലോത്തമന്‍

തൃശൂർ : റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പോയി പരിശോധന നടത്തുമെന്നും റേഷന്‍ ശരിയായി കൊടുത്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോ മാള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് റേഷന്‍ കടകളില്‍ മിച്ചം ഉണ്ടാകാറില്ലെന്നും ഇന്ന് ആ അവസ്ഥ മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Vadasheri

പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികള്‍ കൂലി കൂടുതല്‍ വാങ്ങുന്ന അവസ്ഥയുണ്ട്. റേഷന്‍ വിതരണ രംഗത്തെ അഴിമതി മൊത്ത വിതരണ കേന്ദ്രത്തിലായിരുന്നു. ഇത് ഇല്ലാതാക്കാന്‍ സപ്ലൈകോ ഏറ്റെടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് ഒരു മാസം സപ്ലൈകോ വിതരണം ചെയ്യുന്നത്. ഈ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം നൂറു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.പഞ്ചസാര കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ ഉണ്ടാകുന്ന നൂറു കോടി അടക്കം ഒരു വര്‍ഷം സപ്ലൈകോക്ക് 500 കോടിയുടെ നഷ്ട്ടമാണ് ഉണ്ടാകുന്നത്.സബ്സിഡി നിരക്കില്‍ നല്‍കുന്ന 14 ഇനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നയം നടപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

Astrologer

അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.സുകുമാരന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.സോന കെ.കരീം, ജില്ലാ സപ്ലൈ ഓഫീസര്‍ അയ്യപ്പദാസ്, ടി.പി.രവീന്ദ്രന്‍,സാബു ഏരിമ്മല്‍, സി.എം.സദാശിവന്‍,ഡേവിസ് പാറേക്കാട്ട്,ദേവസി മരോട്ടിക്കല്‍,പി.ജെ.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Astrologer