മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ച ഫോറസ്റ്റ് കൺസർവേറ്റർക്കെതിരെ അന്വേഷണം

തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളിൽ അതിഥികളെ എത്തിച്ച പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെ അന്വേഷണം. വനം വകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദ്ദേശിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള മണ്ഡപത്തിലേയ്ക്ക് പലതവണയാണ് വാഹനങ്ങള്‍ ഓടിയത്. നടപടിയെ മുഹമ്മദ് നൗഷാദ് ന്യായീകരിച്ചു.

Vadasheri

അതിഥികളേയും കൂട്ടി തൃശ്ശൂർ ടൗണും കടന്ന് എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്തേക്കാണ് സര്‍ക്കാര്‍ വാഹനങ്ങളില്‍ പോയത്. മച്ചാട് റേഞ്ചിലെ ഇഗ്നേഷ്യസ് എന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് വാഹനങ്ങൾ എത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തതിനെപ്പറ്റി ചോദിച്ചപ്പോൾ ഇതെല്ലാം സാധാരണമാണെന്നായിരുന്നു പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്രെ പ്രതികരണം