Madhavam header
Above Pot

ഗുരുവായൂർ പടിഞ്ഞാറേ നടവികസനം അടിയന്തിരമായി നടപ്പാക്കണം :ദൈവജ്ഞർ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും അടിയന്തിര വികസനം വേണമെന്ന് പ്രശനചിന്തയിൽ കണ്ടു. അഷ്ടമംഗല പ്രശ്നത്തിൻറെ അഞ്ചാം ദിവസത്തെ ചിന്തയിലാണ് ക്ഷേത്ര നടകളുടെ വികസനം കടന്നുവന്നത്. മറ്റ് മൂന്ന് നടകളുടെ വികസനം പൂർത്തിയായെന്ന് ചെയർമാൻ പറഞ്ഞപ്പോൾ പടിഞ്ഞാറെ നടയുടെ വികസനം കൂടി അടിയന്തിരമായി ചെയ്യിക്കണമെന്ന് മുഖ്യ ദേവജ്ഞൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് നിർദ്ദേശിച്ചു .

സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും മാറി മാറി വരുന്ന ഭരണ സമിതി പടിഞ്ഞാറെ നട വികസനം മാറ്റി വെക്കുകയായിരുന്നു ഇത് വരെ .കഴിഞ്ഞ ഭരണ സമിതിയിലെ ഒരു അംഗം ഇടനിലക്കാരൻ ആയി വാങ്ങിയ ഒരു ഭൂമിയും നൂറു മീറ്റർ പരിധിയിൽ വരുന്നതാണ് . ഇതിന് പുറമെ പടിഞ്ഞാറേ നടയിലെ ചില ഇട നിലക്കാർക്ക് കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയമിച്ച ഭരണ സമിതിയിൽ ഉണ്ടായിരുന്ന സ്വാധീനവും ഉപയോഗിച്ച് പടിഞ്ഞാറെ നട വികസനം അട്ടി മറിക്കുകയായിരുന്നു . ഇതിന്റെ ഭാഗമായാണ് മുൻ ഭരണ സമിതി അംഗം തന്നെ കണ്ടെത്തി കൊണ്ട് വന്ന വഴിപാടുകാരൻ
ക്ഷേത്രത്തിന് തൊട്ട് അനധികൃത കെട്ടിടവും നിർമിക്കുന്നത് .സുപ്രീം കോടതി വിധി ചൂണ്ടി കാട്ടി നഗര സഭ കെട്ടിടം പണി തടഞ്ഞത് കൊണ്ടാണ് പുതിയ കെട്ടിടം ഉയരാതെ പോയത്

Astrologer

ക്ഷേത്രത്തിൽ അവകാശികൾക്ക് മുൻ ഗണന കൊടുക്കണം .അവകാശികളുടെ റെക്കോർഡ് സൂക്ഷിക്കണം .ദേവസ്വം കമ്പ്യുട്ടറൈസേ ഷൻ നടപ്പാക്കുകയാണെന്നും അത് പൂർത്തിയായാൽ റെക്കോർഡ് സൂക്ഷിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു . അതി പുരാതന കാലത്ത് മേൽശാന്തിമാരും അവകാശികൾ ആയിരുന്നു അതിൽ പെട്ട ഒരാൾ ഭഗവാനിൽ വിലയം പ്രാപിച്ചതായി കാണുന്നു അതിന്ശേ ഷമാണ് ഇവിടുത്ത മേൽശാന്തിമാർ പൂജ കാലഘട്ടത്തിൽ ബ്രഹ്മ ചര്യം കാത്ത് സൂക്ഷിക്കുന്ന പതിവ് തുടങ്ങിയത് . കഴകക്കാർ ഉൾപ്പെടെയുള്ളവർക്ക് ക്ഷേത്രത്തിനടുത്ത് തന്നെ പുനരധിവാസം ഉറപ്പാക്കണം. പൗരാണിക കാലഘട്ടത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് നടയുണ്ടായതായ ലക്ഷണമുണ്ട്. വൈകുണ്ഠത്തെ പ്രതിനിധീകരിക്കുന്ന പ്രത്യേകത കണ്ടറിഞ്ഞാണ് അവിടെ അനന്തശയനം നിർമിക്കപ്പെട്ടത്. പ്രത്യേക ആചാര ലക്ഷണം ഇല്ലെങ്കിലും ബലിക്കല്ലും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ അനുസ്മരണം ഇനിയും നിലനിർത്തണം. നിത്യവും ഉത്സവം നടക്കുന്ന ഭാരതത്തിലെ ഏകക്ഷേത്രമാണ് ഗുരുവായൂരെന്ന് മുഖ്യ ദേവജ്ഞൻ അഭിപ്രായപ്പെട്ടു.

ആനത്താവളത്തിൽ നിരവധി ദോഷങ്ങൾ കാണുന്നു.പരദേവതകൾ ആയ ഭഗവതി വിഷ്ണു എന്നീ ക്ഷേത്രങ്ങളുടെ ജീർണതയും അതി ശക്തനായ ബ്രഹ്മ രക്ഷസ്സിന്റെ സാന്നിധ്യവും കാണുന്നു . ഇതിനു പുറമെ ശാസ്ത്രീയ മല്ലാത്ത വിധത്തിൽ ഉള്ള നിർമാണ പ്രവർത്തനങ്ങൾ പിഴച്ചതായും കാണുന്നു .ഇവിടുത്തെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ദേവസ്വം അടിയന്തിരമായി ശ്രദ്ധിക്കണം .ആന സംരക്ഷണത്തിന് നിർത്തിയവർ ആനക്ക് ഉപകാരമല്ല. അത് നാശത്തിന് കാരണമാകുന്നുണ്ട്. ആന നാശം ദേവകോപത്തിന് ഇടവരുത്തുന്നു. ഇത്തരം സംഭവങ്ങളിൽ ശിക്ഷ നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ ആപത്തുണ്ടാവും. ആന പാപ്പാന്മാരെ ഇടക്കിടെ മാറ്റുന്നത് ശരിയല്ല. പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുടെ സങ്കേതമായി ആനക്കോട്ട മാറിയെന്നു തെളിഞ്ഞുകണ്ടു. ക്ഷേത്രത്തിലേക്ക് ആനകളെ ഇനിയും നടയിരുത്താൻ സാധ്യതയുണ്ട്.

ക്ഷേത്രത്തിൽ നേരത്തെ കുതിര ഉണ്ടായിരുന്നതായും ഉത്സവത്തിന് കുതിരയുടെ അകമ്പടി ഉണ്ടായിരുന്നതായും സൂചിപ്പിച്ചു. കാവീട് ഗോശാല നെന്മിനി മനക്കാർ ദേവസ്വ ത്തിന് നൽകിയതാണ് . അവിടെയുള്ള നരസിംഹ ക്ഷേത്രം ഭഗവതിക്ഷേത്രം സർപ്പക്കാവ് എന്നിവ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിനാൽ വലിയ ദുരിതത്തിനും ഗോ ശാലയിലെ പശുക്കൾ ചത്തു വീഴാനും കാരണമാകുന്നു . വേങ്ങാട് ഗോശാലയിൽ സർപ്പ സാന്നിധ്യവും ,ദേവീ സാന്നിധ്യവും കണ്ടതിനാൽ അവിടെ വച്ച് ദേവപ്രശ്നം പരിഹാരം കണ്ടെത്തണം .

ദേവസ്വം കാര്യാലയ ഗണപതി ക്ഷേത്രത്തിന്റെ നിയന്ത്രണം ദേവസ്വം നേരിട്ട് ഏറ്റെടുക്കണം . ഇപ്പോൾ സ്വകാര്യ വ്യക്തികളാണ് അവിടെ പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് .
സത്രം വളപ്പിൽ സർപ്പക്കാവും ഭഗവതിയും നിലനിൽക്കുന്നുണ്ടെന്നും ക്ഷേത്ര വികസന ഭൂമികളിലെ ചൈതന്യങ്ങളും ദേവീചൈതന്യങ്ങളും അവിടേക്ക് എത്തിയത് ദോഷമായി പോകുന്നു. കരിങ്കാളി, കരിങ്കുട്ടി തുടങ്ങിയ ദേവസാന്നിധ്യങ്ങൾ അവിടെ കണ്ടു. കെട്ടിട നിർമാണത്തിന് വേണ്ടി അതിൽ ഒരു ഭാഗം പൊളിച്ചു കളഞ്ഞത് വലിയ ദോഷം സൃഷ്ടിക്കുന്നു .
പാത്രം തേക്കലിൽ പല ന്യൂനതകളും കാണുന്നു .അത് ആചാര പ്രകാരം തന്നെ നടത്തണം.
ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് ,ഭരണ സമിതി അംഗങ്ങൾ ആയ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,പി ഗോപിനാഥ് , ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു .

Vadasheri Footer