Madhavam header
Above Pot

ഗുരുവായൂരിലെ അഷ്ടമംഗല്യ പ്രശ്നം സമാപിച്ചു, ഇനി ദോഷ പരിഹാര ക്രിയകൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന അഷ്ടമംഗല്യ പ്രശ്നം സമാപിച്ചു . പ്രശ്നത്തിൽ തെളിഞ്ഞ ദോഷങ്ങൾക്കുള്ള പരിഹാരങ്ങൾ എല്ലാം ആറു മാസകാലയളവിൽ ചെയ്ത് തീർക്കുകയും ,ന്യൂനതകൾ പരിഹരിക്കാനുള്ള നിർമാണ പ്രവത്തനങ്ങൾ മൂന്ന് കൊല്ലത്തിനുള്ളതിലും പൂർത്തിയാക്കണമെന്നും മുഖ്യ ദൈവജ്ഞൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് ദേവസ്വം അധികൃതരോട് നിർദേശിച്ചു . ക്ഷേത്ര ത്തിൽ പലപ്പോഴായി നടത്തിയ വികസന പ്രവർത്തനങ്ങളെ തുടർന്ന് ഉണ്ടായ ക്ഷേത്ര ചുറ്റളവിൽ ഉണ്ടായ അപാകതയും ,അകത്തെ ഗണപതി ക്ഷേത്രത്തിന്റെ ന്യൂനത തീർക്കൽ അടക്കമുള്ള നിർമാണ പ്രവർത്തികളാണ് തച്ചു ശാസ്ത്ര വിദഗ്ദന്മാരുടെ മേൽനോട്ടത്തിൽ മൂന്നു കൊല്ലത്തിനുള്ളതിൽ ചെയ്തു തീർക്കേണ്ടത് .

ക്ഷേത്രത്തിലെ ദോഷങ്ങൾക്ക് തന്ത്രി പൂജയും , മേൽശാന്തി അടക്കമുള്ള ക്ഷേത്രത്തിനകത്തെ പ്രവൃത്തിക്കാരും ,ക്ഷേത്രത്തിനു പുറത്തെ ജീവനക്കാരും , അവകാശികളും ,ഭരണാധികാരികൾ അടക്കമുള്ളവരും , ഭക്തരും അടങ്ങുന്നവർ ക്ഷേത്രത്തിനു ചുറ്റും മൂന്ന് പ്രദിക്ഷണം നടത്തി അറിഞ്ഞോ അറിയാതെയോ ഉണ്ടായ സകല തെറ്റ് കുറ്റങ്ങളും ഏറ്റു പറഞ്ഞു പ്രാർത്ഥിച്ച്‌ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കുന്ന ചരക്കിൽ പ്രാശ്ചിത്ത പണം നിക്ഷപിക്കേണ്ടതാണ് . ഈ പണം ക്ഷേത്ര ഭണ്ഡാരത്തിലേക്ക് മുതൽ കൂട്ടാക്കാതെ ദൈവജ്ഞർ ചൂണ്ടിക്കാണിച്ച ദോഷ പരിഹാരങ്ങൾക്ക് ഉപയോഗിക്കണം .ഇതിന് പുറമെ ഒരു ചരക്ക് പാല്പ്പായസം ദേവസ്വം ചിലവിൽ നിവേദിച്ചു ഭക്തർക്ക് വിതരണം ചെയ്യണം

Astrologer

ഗുരുവായൂർ ക്ഷേത്രത്തിലെ വൈദികൻ ചെറുമുക്ക് വൈദികനാണെന്ന് രേഖയിൽ ആക്കിവെക്കണം . ക്ഷേത്രത്തിന്റെ പഴയ ഏഴ് ഊരാളന്മാരിൽ അവശേഷിക്കുന്ന തത്തമംഗലം ഇല്ലത്തെ അവകാശികൾ തെളിവുകളൂം രേഖകളും കൊണ്ട് വന്നാൽ ദേവസ്വം ഭരണ സമിതി പരിഗണിക്കണം

.പണ്ട് കാലത്ത് ഉണ്ടായ വാഗ്ദത്ത ലംഘനത്തിന് പ്രായശ്ചിത്തമായി ഇനി ക്ഷേത്രത്തിലേക്ക് ആനകളെ നടയിരുത്തുന്നത് പത്തെണ്ണം തികയുമ്പോൾ ഓരോ പവൻ സ്വർണം കൊണ്ട് ഉണ്ടാക്കിയ സ്വർണ ആനകളെ അവകാശികൾ ആയിരുന്ന മതേമ്പാട്ട് വീട്ടുകാർക്കും ക്ഷേത്രം ഊരാളൻ മല്ലിശ്ശേരിക്കും തന്ത്രിക്കും നൽകണം . ദേവസ്വം അനുമതി നൽകുകയാണെങ്കിൽ അനവധി ആനകളെ നടയിരുത്താൻ ഭക്തർ തയ്യാറാണ് .നടക്ക് ഇരുത്തുന്ന ആനകളുടെ പൂർവ്വ ചരിത്രം നോക്കിവേണം അനുമതി നൽകാൻ മുഖ്യ ദൈവജ്ഞൻ നിർദേശിച്ചു . . പണ്ട് വിറ്റു പോകാത്ത അസുഖ ബാധിത ആനകളെയും ,കുഴപ്പക്കാരായ ആനകളെ ഭഗവാന് നൽകിയ സംഭവങ്ങൾ

ദേവസ്വം പലപ്പോഴായി ഏറ്റെടുത്ത ഭൂമിയിൽ ഉള്ള നാഗങ്ങളെ , സത്രം നാഗകാവിൽ ചിത്ര കൂടക്കല്ലു സ്ഥാപിച്ചു അതിലേക്ക് ആവാഹിച്ചു അതത് സ്ഥലത്തെ ദോഷങ്ങൾ ഒഴിവാക്കണം .

പുറത്തെ കാര്യാലയ ഗണപതി ക്ഷേത്രം ദേവസ്വം ഏറ്റെടുക്കുമ്പോൾ തന്ത്രിയും ഓതിക്കന്മാരും ചേർന്ന് പൂജാദി കർമ്മങ്ങൾ തീരുമാനിക്കണം . പ്രശ്‍നത്തിൽ കണ്ട ദോഷങ്ങൾക്ക് നിർദേശിച്ച പരിഹാരങ്ങൾ നടത്താൻ ദേവസ്വം ഭരണ സമിതി തയ്യാറാകണമെന്നും ഇല്ലെങ്കിൽ അതിന്റെ ദോഷം തനിക്ക് ഉണ്ടാകുമെന്ന് മുഖ്യ ദൈവജ്ഞൻ കൈമുക്ക് അപേക്ഷ സ്വരത്തിൽ പറഞ്ഞപ്പോൾ ,പരിഹാരങ്ങൾ ഉറപ്പായും നടത്തുമെന്ന് ചെയർമാൻ കെ ബി മോഹൻ ദാസ് അദ്ദേഹത്തിന് ഉറപ്പു നൽകി .

മുഖ്യ ദൈവജ്ഞൻ കൈമുക്ക് രാമൻ അക്കിത്തിരപ്പാട് , സഹ ദൈവജ്ഞരായ ചെറുവള്ളി നാരായണൻ നമ്പൂതിരി, വട്ടോളി അരവിന്ദാക്ഷ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മേഴത്തുർ അച്യുതൻ നായർ, തൃക്കുന്നപ്പുഴ ഉദയ കുമാർ, മറ്റം ജയകൃഷ്ണ പണിക്കർ, ദേശത്തെ പണിക്കരായ രമേശ് എന്നിവർക്ക് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദക്ഷിണ യും ചെയർ മാൻ അഡ്വ കെബി മോഹൻ ദാസ് ഉപഹരണങ്ങളും നൽകി ആദരിച്ചു ഭരണ സമിതി അംഗങ്ങളായ പി ഗോപിനാഥ് ,എ വി പ്രശാന്ത് . ഉഴമലക്കൽ വേണുഗോപാൽ , അഡ്മിനി സ്ട്രെറ്റർ എസ് വി ശിശിർ ,മറ്റു ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Vadasheri Footer