ഗുരുവായൂർ അർബൻ ബാങ്ക് നിയമനക്കോഴ , സഹകരണ സംരക്ഷണ സമിതി ഉപവാസം നടത്തി

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കിഴക്കേ നടയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഉപവാസം നടത്തി.11 പേരെ കോഴ വാങ്ങി നിയമിച്ചതിൽ പ്രതിഷേധിച്ച് അഭ്യസ്ത വിദ്യരായ 11 യുവതീ യുവാക്കളാണ് കയ്യിൽ പ്ലക്കാർഡുമായി ഉപവസിച്ചത്.
ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ഉപവാസം ആരംഭിച്ചത്.
യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായിരുന്ന ടി എം രാജീവ്. ഷാജി.കെ, ബക്കർ പിള്ളക്കാട്,
ടി എസ് ശ്രീകാന്ത് , എ എ ധിധിൻ , ടി കെ ബിനീഷ് , ടി .സനൽ, ടി വി നന്ദു, റാബിയ ജലീൽ, സുമി രാജേന്ദ്രൻ, സി എൻ സുകന്യ. തുടങ്ങിയവരാണ് ഉപവസിച്ചത്.

ബാങ്കിലെ നിയമനത്തിൽ പ്രതിഷേധിച്ച് പൂക്കോട് കോൺഗ്രസ്സിലെ വലിയൊരു വിഭാഗം പ്രവർത്തകർ ഭാരവാഹിത്വം രാജി വെച്ചിരുന്നു.

മുൻ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ സ്വാഗതം പറഞ്ഞു.
മുൻ മണ്ഡലം പ്രസിഡന്റ് എം.വി.ലോറൻസ് അധ്യക്ഷനായി.
അഡ്വ.വി.വി ജോയ് ഉത്ഘാടനം നിർവ്വഹിച്ചു.
സി എം മനാഫ് , രാജേന്ദ്രൻ കണ്ണത്ത്, ധനേഷ്.കെ.ബി, ബാബു വാഴപ്പള്ളി, കാദർ പിള്ളക്കാട്, തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.