
ഗുരുവായൂരിലേക്ക് രാത്രി പത്തിനുശേഷം പാസഞ്ചര്‍ സര്‍വ്വീസ് അനുവദിക്കണമെന്ന്

ഗുരുവായൂര്‍: ഗുരുവായൂരിലേക്ക് രാത്രി പത്തിനുശേഷം പാസഞ്ചര്‍ സര്‍വ്വീസ് അനുവദിക്കണമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍.മുകുന്ദിനോട് ആവശ്യപ്പെട്ടു . അത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനമാണെന്നും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സന്ദർശനത്തിന് എത്തിയ ആർ മുകുന്ദിനോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഒന്നാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടുന്ന പദ്ധതിയ്ക്ക് ടെന്‍ഡര്‍ ആയിട്ടുണ്ട്.പ്ലാറ്റ് ഫോമിന് ഉയരം കുറഞ്ഞതിനാല്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് വണ്ടിയില്‍ കയറാന്‍ പ്രയാസമാണ്.പ്ലാറ്റ്‌ഫോമിന്റെ മുകള്‍ഭാഗം തെക്കും വടക്കും ഭാഗങ്ങളിലേയ്ക്ക് നീട്ടാനുളള പദ്ധതിയുമുണ്ട്.ഇവ രണ്ടിന്റേയും പണികള്‍ അടുത്തമാസം തുടങ്ങണമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്റ്റേഷനില്‍ വിളക്കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു.സ്റ്റേഷന്റെ വികസനം സംബന്ധിച്ച് ആവശ്യമുള്ളവ പദ്ധതിയായി മുന്നോട്ടുവെയ്ക്കാവുന്നതാണെന്നും അദ്ദഹം പറഞ്ഞു.രാത്രി .സ്റ്റേഷനിലെ ഓഫീസ് സംവിധാനങ്ങള്‍,ടിക്കറ്റ് കൗണ്ടര്‍,സ്റ്റേഷന്‍ മാസ്റ്ററുടെ മുറി,വിശ്രമകേന്ദ്രം,ശൗചാലയം,ട്രാക്കുകള്‍ തുടങ്ങിയവ പരിശോധിച്ചു.
റെയില്‍വേ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കെ.ഒ.രാജന്‍,സെക്ഷന്‍ എന്‍ജിനീയര്‍ പി.എസ്.ഉണ്ണികൃഷ്ണന്‍,ചീഫ് കമ്മേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ പ്രസൂണ്‍,സിഗ്നല്‍ സെക്ഷന്‍ എന്‍ജിനീയര്‍ അജിത്,സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍(വര്‍ക്‌സ്) രവികുമാര്‍,സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ്,സ്റ്റേഷന്‍ മാസ്റ്റര്‍ സി.എ.വര്‍ഗീസ് എന്നിവര്‍ ഒപ്പമുണ്ടായി.