Above Pot

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗഞ്ചാം ജില്ല സ്വദേശി സിബദാസ് (22) നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതലാണ് കാണാതായത്. പെണ്‍കുട്ടി ഒഡിഷ സ്വദേശിയുടെ കൂടെ ആന്ധ്രയിലേക്ക് പോയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയിലും, ഒഡിഷയിലും പോയി അന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

First Paragraph  728-90

ഇതിനിടയിൽ ഗർഭിണിയായി നാട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയുടെ കൂടെ സ്റ്റേഷനില്‍ ഹാജരായി. വിജയവാഡയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന് പെൺ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി ഐ യെ കൂടാതെ എസ് ഐ.മാരായ വി എസ് സന്തോഷ്. എഫ് ജോയ്. എ എസ് ഐ ഗോപിനാഥ്, എസ് സി പി ഒ ഓമന, സി പി ഒ മാരായ ഹംദ്, വൈശാഖ്, മെല്‍വിന്‍, ഇക്ബാല്‍, വിപിന്‍, അജിത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Second Paragraph (saravana bhavan