വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു

Above article- 1

ഗുരുവായൂര്‍ : നഗരസഭ വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു .തൈക്കാട് സോണില്‍ 17 പേര്‍ക്കും പൂക്കോട് സോണില്‍ 10 പേര്‍ക്കും അര്‍ബന്‍ സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 13 പേര്‍ക്ക് പോസറ്റീവായി.വിവിധ ആശുപത്രികളിലായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവരില്‍ രോഗം കണ്ടെത്തിയത്.തൈക്കാട് സോണിലെ ആറാം വാര്‍ഡിലാണ് കൂടുതല്‍ രോഗികളുളളത്. ഇവിടെ മാത്രം 12 പേര്‍ക്കാണ് രോഗബാധയുണ്ടായത്.പൂക്കോട് സോണിലെ വനിത കൗണ്‍സിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തുക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നഗരസഭ ചെയര്‍മാന്‍ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ നിരീക്ഷണത്തിലാണ്. ഒരു ഇടവേളക്ക് ശേഷം ഗുരുവായൂരിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്

Vadasheri Footer