Post Header (woking) vadesheri

രാജാജി മാത്യു തോമസിനെ വിജയിപ്പിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ

Above Post Pazhidam (working)

ഗുരുവായൂര്‍ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കാന്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാര്‍ഷീക , വ്യവസായിക മേഖലകളെ സംരക്ഷിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി യായാലും കോണ്‍ഗ്രസായാലും സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. . യോഗത്തില്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞിമുഹമ്മദ്, നടന്‍ വി കെ ശ്രീരാമന്‍, സി സുമേഷ്, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ കെ സുധീരന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേര്‍സണ്‍ വി എസ് രേവതി, അഡ്വ. പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് ഗായത്രി, എം.സി രാജ്‌നാരായണന്‍, കെ.എസ്.ഹൈദ്രോസ് കോയ തങ്ങള്‍, ജോയ് ഏനാമാവ്, സി.പ്രേം സാഗര്‍, അഡ്വ. പി കെ മധുസൂദനന്‍ , ഡോ. വിവേക്, ഡോ. ദിനേഷ് ബാബു, അഡ്വ നിമിഷ കെ എ, വേണു എടക്കഴിയൂര്‍, പി ഐ ആന്റോ, ഡോ. എ കെ ശശീധരന്‍, അഡ്വ. വി.വി.പ്രിയദര്‍ശിനി, കെ എസ് ശുതി, അഡ്വ. അക്തര്‍ അഹമ്മദ്, അഡ്വ. ഷൈന്‍ വര്‍ഗ്ഗീസ്, ഡോ. പി വി മധുസൂദനന്‍ , കെ എ രമേഷ് കുമാര്‍, സി കെ വേണു. അഡ്വ.ശിവശങ്കരന്‍ , കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍, അഷ്‌റഫ് പേങ്ങാട്ടയില്‍, സുനില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ambiswami restaurant