728-90

കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്

Star

കൊല്ലം ∙ മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി.പ്രദീപ് കുമാർ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. പ്രദീപിന് ഉപാധികളോടെ ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു.