728-90

ഹഷീഷ് ഓയിലും ,കഞ്ചാവുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവ് അറസ്റ്റിൽ

Star

ചാവക്കാട്: ഹഷീഷ് ഓയിലും ,കഞ്ചാവുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവ് അറസ്റ്റിൽ. ചാവക്കാട് തെക്കെഞ്ചേരി പെരിങ്ങാടൻ വീട്ടിൽ സുന്ദരൻ മകൻ കണ്ണൻ എന്ന അജിത് (20) ആണ് അറസ്റ്റിൽ ആയത് . പോലീസ് പിടികൂടുമെന്ന് കണ്ടപ്പോൾ പ്രതികൾ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ അജിത് അറസ്റ്റിലാകുകയായിരുന്നു . വാഹനത്തിൽ നിന്ന് 10.05 gm ഗഞ്ചാവും, 04.078 gm ഹാഷിഷ് ഓയിലും, ഒരു കത്തിയും കണ്ടെടുത്തു . കൂട്ടു പ്രതികൾക്കായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കി .അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി . ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ യൂ കെ ഷാജഹാൻ, ആനന്ദ് കെ പി, അനിൽ സി പി ഒ മാരായ ശരത്ത്, അനീഷ്, താജുദ്ധീൻ, എന്നിവരടങ്ങുന്ന അന്വേഷനസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.