Post Header (woking) vadesheri

രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി

Above Post Pazhidam (working)

മലപ്പുറം: തന്റെ മണ്ഡലമായ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരോടൊപ്പമാണ് രാഹുല്‍ ദുരിതാശ്വാസ ക്യാംപിലെത്തിയത്. ക്യാംപിലുള്ളവരുമായി സംസാരിച്ച അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹം നേരിട്ട് കവളപ്പാറയില്‍ എത്തുകയായിരുന്നു. വൈകീട്ട് കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Ambiswami restaurant

buy and sell new

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Second Paragraph  Rugmini (working)