Madhavam header
Above Pot

മസൂദ്​ അസഹ്​റിനെ ജയിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് അയച്ചത് ബി ജെ പി അല്ലേ : രാഹുൽ ഗാന്ധി

ബംഗളൂരു: പുൽവാമയിൽ ഭീകരാ​ക്രമണം നടത്തിയ ജയ്​ശെ മുഹമ്മദി​​​​െൻറ തലവൻ മസൂദ്​ അസഹ്​റിനെ മുമ്പ്​ ഇന്ത്യൻ ജയിലിൽ നിന്ന്​ പാകിസ്​താനിലേക്ക്​ അയച്ചത്​ ബി.ജെ.പി അല്ലേയെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കം കുറിച്ചു​െകാണ്ട്​ സംസാരിക്ക​ുകയായിരുന്നു അദ്ദേഹം കാണ്​ഠഹാറിലേക്ക് റാഞ്ചി കൊണ്ടുപോയ വിമാനവും യാത്രക്കാരെയും തിരിച്ചു കിട്ടാൻ, ​ ജയിലിലായിരുന്നു മസൂദ്​ അസ്​ഹറിനെ അന്നത്തെ ബി.​െജ.പി സർക്കാർ ജയിൽ മോചിതനാക്കിയ സംഭവത്തെ പരാമർശിച്ചു കൊണ്ടായിരുന്നു രാഹുലി​​​​െൻറ വിമർശനം.

കാവൽക്കാരനായ മോദിയെ അധിക്ഷേപിക്കാൻ അഴിമതിക്കാർ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാൽ വോട്ട്​ ലഭിക്കുമെന്നാണ്​ അവർ കരുതുന്നതെന്നും പറഞ്ഞ്​ നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈ ഭീകരാക്രമത്തെ തുടർന്ന്​ തിരിച്ചടിക്കാൻ സൈന്യം തയാറായിരുന്നെന്നും എന്നാൽ സർക്കാർ അതിന്​ അനുവദിച്ചില്ലെന്നും മോദി ആരോപിച്ചിരുന്നു.

Vadasheri Footer