ഖുര്‍ആൻ സ്റ്റഡീ സെന്‍റര്‍ ചാവക്കാടിന്‍റെ തഖ്ദീസ് അവധിക്കാല പഠന ക്യാമ്പ് ഏപ്രില്‍ 6 ന് ആരംഭിക്കും
ചാവക്കാട് : ഖുര്‍ആൻ സ്റ്റഡീ സെന്‍റര്‍ ചാവക്കാടിന്‍റെ നേത്യത്വത്തിലുള്ള അവധിക്കാല പഠന
ക്യാമ്പ് തഖ്ദീസ് ഏപ്രില്‍ 6 ന് ശനിയാഴ്ച ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ടി കെ
അബ്ദുല്‍ സലാം, വെസ് ചെയര്‍മാന്‍ തെക്കരകത്ത് കരീംഹാജി, മെമ്പര്‍ വി എ അഹമ്മദ്
കബീര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . ഖുര്‍ആന്‍ സ്റ്റഡീ സെന്‍ററിന്‍റെ നേത്യത്വത്തില്‍
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അവധികാല പഠന ക്യാമ്പുകള്‍ ڇതഖ്ദീസ്ڈ സംഘടിപ്പിച്ചു വരുന്നു.
ക്യാമ്പ് ഏപ്രില്‍ 15 വരെ നീണ്ടു നില്‍ക്കും.
ചാവക്കാട് വ്യാപാര ഭവന്‍ ഹാളിലാണ്ക്യാമ്പ് നടക്കുന്നത്.മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന എസ് എസ് എല്‍ സി, പ്ളസ് ടൂ, ഡിഗ്രി,വിദ്യാര്‍ത്ഥികളായ 100 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം
ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 9 മണിക്ക് മാപ്പിള കലാ അക്കാദമി
ചെയര്‍മാന്‍ പി എച്ച് അബ്ദുള്ള മാസ്റ്റര്‍ ക്യാമ്പ് ഉദ് ഘാടനം ചെയ്യും. ചെയര്‍മാന്‍
എ കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പി കെ അബ്ദുല്‍ നാസര്‍ ഹുദവി
ക്ളാസ് നയിക്കും. ഏഴാം തിയതി അഹമ്മദ് വാഫി ഫൈസി കക്കാട് , എട്ടിന് ഡോ:
സുരേഷ്കുമാര്‍, ഒന്‍പതിന് സിദ്ധീഖുല്‍ അക്ബര്‍ വാഫി, 10ന് ഡോ: എം എന്‍ മുസ്തഫ,
11ന് പ്രൊഫ. ലത്തീഫ് പേനത്ത്, 13 ന് അബ്ദുല്‍ ഹക്കീം വാഫി, 14 ന് മുനീര്‍ ഹുദവി
പേങ്ങാട് ,15ന് എസ് വി മുഹമ്മദലി കണ്ണൂര്‍, എന്നിവരും വിവിധ വിഷയങ്ങളില്‍
വിദ്യാര്‍ത്ഥികളുമായി സംഗമിക്കും. എല്ലാ ദിവസങ്ങളിലും ഷഫീഖ് ഫൈസി
കായംകുളം പ്രഭാഷണം നടത്തും. തിരിച്ചറിവിന്‍റെ അധ്യായങ്ങള്‍ തുന്നിചേര്‍ത്ത തഖ്ദീസ്
ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സംസ്കരണത്തിനായുള്ള ഈ ഒത്തുചേരലിന്‍റെ വിശദ വിവരങ്ങള്‍ക്ക് 9072006451 നമ്പറില്‍
ബന്ധപെടാവുന്നതാണ്.