Above Pot

പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: പ്രണയം നിരസിച്ചതിന് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ   യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. തൃശൂർ ചിയ്യാരം സ്വദേശി നീതു (22) ആണ് മരിച്ചത്കൊല്ലപ്പെട്ടത് . കൃത്യം നടത്തിയ വടക്കേകാട്‌ സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

chiyyaram neethu accused nithin

വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നിതീഷ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് നീതുവിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച്‌ കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ കഴിഞ്ഞ കുറേ നാളുകളായി 32കാരനായ നിതീഷ് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. കസ്റ്റഡിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും.
അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്ന് വയസില്‍ അമ്മയും നഷ്ടപ്പെട്ട നീതു മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് കഴിഞ്ഞിരുന്നത്.