ചാവക്കാട് പുന്ന നൗഷാദ് വധം ; പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു.
ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സർക്കാർ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു.ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് എസ് പി കെ സുദർശൻ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി .എം പി മോഹനചന്ദ്രൻ, തൃശൂർ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പി ഉല്ലാസ് പൊന്നാനി കോസ്റ്റൽ സി കെ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്
കുന്ദംകുളം എ സി പി സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. സംഘത്തിൽ എ സി പി ശ്രീനിവാസനും ഉണ്ടായിരുന്നു ശ്രീനിവാസനെ പുതിയ അന്വേഷ്ണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ളോക്ക് കോൺഗ്രസ് പ്രസിണ്ടൻറ് സി എ ഗോപപ്രതാപൻ, നൗഷാദിന്റെ സഹോദരൻ കമറു എന്നിവർ മുഖ്യമന്ത്രി, ഡി ജി പി എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 24 മണിക്കുറിനുള്ളിൽ പുതിയ
അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഇന്നലെയാണ് ഗോപാ പ്രതാപനും കമറുവും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയേയും ഡിജിപി യെയും കണ്ട് നിവേദനം നൽകിയത് . മുഖ്യമന്ത്രിയെ കണ്ടശേഷം വിവരങ്ങൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി വിഷദമായി
സംസാരിച്ചതായി ഗോപ പ്രതാപൻ പറഞ്ഞു. പിന്നീട് ഡി ജി പി യെ കണ്ടു അര മണിക്കൂർ വിഷയങ്ങൾ സംസാരിച്ചു ഡി ജി പി ആവശ്യമായ നടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് സ്വീകരിക്കാം എന്ന് ഉറപ്പു നൽകിയിരുന്നു തുടർന്നാണ് 24 മണിക്കൂറിനകം അന്വഷണ സംഘത്തെ നിയമിച്ച് ഉത്തരവായത്