പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ദേശവിളക്ക് 26ന്
ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക് 26ന് നടക്കുമെന്ന് രക്ഷാധികാരി പ്രേമലത, പ്രസിഡന്റ് ലതിക രവിറാം, സെക്രട്ടറി ബിന്ദു പ്രേംകുമാർ, എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. പൂജാ കർമ്മങ്ങൾക്ക് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപാട് കാർമികത്വം വഹിക്കും. തുടർന്ന് പന്തലിൽ കാൽനട്ട് കർമ്മം പിണ്ടികൊണ്ടുള്ള ക്ഷേത്ര നിർമ്മാണങ്ങൾ വൈകിട്ട് പന്തലിൽ പ്രതിഷ്ഠ കർമ്മം നടക്കും. വൈകീട്ട് ഏഴു മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്നാണ് പാലകൊമ്പ് എഴുന്നുള്ളിപ്പ് പുറപെടുന്നത്. മണത്തല ജനാർദ്‌ധൻ ഗുരുസാമി യുടെയും, വെങ്കിടങ്ങ് വേലയുധൻ പാർട്ടി യുടെയും ഉടുക്ക് പാട്ടും, സ്വാമി തുള്ളലും, പഞ്ചവാദ്യവും അകമ്പടി സേവിക്കും
1960 ലാണ് പുന്നയിലെ പ്രമുഖ ഇസ്‌ലാംമത വിശ്വാസി കുടുംബാംഗം കുട്ടു സാഹിബ് കുന്നത്തുള്ളി പാടത്ത് ദേശവിളക്കിനു തുടക്കം കുറിച്ചത് 1984 വരെ ദേശവിളക്കിനു കുട്ടു സാഹിബ് നേതൃത്വം നൽകി പിന്നീട് ദേശവിളക്ക് നിലച്ചു 2000 രത്തിൽ കെ കരുണാകരൻ പുന്ന അയ്യപ്പക്ഷേത്രത്തിനു തറക്കല്ലിട്ടു. തുടർന്ന് അയ്യപ്പ പ്രതിഷ്ഠ നടത്തി . പിന്നീട് സുബ്രമഹ്ണ്യ പ്രതിഷ്ഠയും, ഗണപതി പ്രതിഷ്ഠയും, നടത്തി . ക്ഷേത്ര കമ്മിറ്റി ദേശവിളക്കും മറ്റു ആഘോഷങ്ങളും നടത്തിവന്നു. ഏഴുവർഷം മുമ്പാണ് മാളികപുറത്തമ്മ വനിതാ കമ്മിറ്റി ദേശവിളക്കിനു നേതൃത്വം വഹിച്ചു തുടങ്ങിയത്.
മത സൗഹാർദ്ധത്തിന്റെ പ്രതീകമാണ് പുന്ന അയ്യപ്പ സുബ്രമഹ്ണ്യ ക്ഷേത്രം നിരവധി ഇസ്ലാമത വിശ്വാസികളുടെ സഹകരണം ഇവിടത്തെ ആഘോഷങ്ങൾക്കുണ്ട്, ആഷോഷ കമ്മിറ്റികളുടെ നേത്വസ്ഥാനത്തും ഉണ്ടാകാറുണ്ട് . . മാളിക പുറത്തമ്മ വനിതാ കമ്മിറ്റി മറ്റു ഭാരവാഹികളായ വിജയ പുഷ്‌പൻ ലീന യതീന്ദ്രദാസ്, വിജയ ലക്ഷ്‌മി, സീതാ ലകഷ്‌മി, രജണി മണി, മീരാ രാധാകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.